കൊറോണ… വുഹാനില്‍ നിന്നും മാലിദ്വീപ് സ്വദേശികളെയും ഇന്ത്യയിലെത്തിച്ചു. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ്

കൊറോണ… വുഹാനില്‍ നിന്നും മാലിദ്വീപ് സ്വദേശികളെയും ഇന്ത്യയിലെത്തിച്ചു.   പ്രധാനമന്ത്രിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിച്ച്  മാലിദ്വീപ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ചൈനയിൽ നിന്നും ഇന്ത്യക്കാര്‍ക്കൊപ്പം മാലിദ്വീപ് സ്വദേശികളെയും ഇന്ത്യയിലെത്തിച്ചതിന് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിച്ച് മാലിദ്വീപ് പ്രസിഡന്റ്.

ചൈനയിലെ വുഹാനില്‍ താമസിച്ചിരുന്ന ഏഴ് മാലി ദ്വീപ് സ്വദേശികളെ അവിടെ നിന്നും ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഉത്തമ ഉദാഹരമാണിത്.അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

323 ഇന്ത്യക്കാരുമായി വുഹാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ടാമത്തെ എയര്‍ ഇന്ത്യാ വിമാനത്തില്‍ ഏഴ് മാലിദ്വീപിയന്‍ സ്വദേശികളും ഉണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഇവരെ ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം.