ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ കലാപങ്ങൾക്ക് നേതൃത്വം നല്കിയ പോപ്പുലര്‍ ഫ്രണ്ട് വൈസ് ചെയര്മാന് അബ്ദുള്‍ സലാം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്. കെഎസ്ഇബി ഒഡിറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യാഗസ്ഥനാണ് അബുദുള്‍ സലാം. കലാപത്തിന് പണം സ്വരൂപിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അബ്ദുൽ സലാമിന് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ താന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടിയ അബുദുള്‍ സലാം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല.
ഭീകര സ്വഭാവമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ വൈസ് ചെയര്‍മാനായ അബ്ദുള്‍ സലാം മഞ്ചേരി കെഎസ്ഇബിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റാണ്. പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തിലുള്ള സംഘടനാ സ്വാധീനം ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നതാണ് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സംഘടനയുടെ തലപ്പത്തെത്തിയ സംഭവം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപത്തിനായി 15 ബാങ്ക് അക്കൗണ്ടിലൂടെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയ സംഭവത്തില്‍ അബ്ദുള്‍ സലാമിനോട് ഹാജരാകാന്‍ കഴിഞ്ഞ മാസം അവസാനം ഇഡി ആവശ്യപ്പെട്ടിരുന്നു.ഇന്ന് ഹാജരാകാനാണ് ഇഡി നോട്ടീസയച്ചത്. എന്നാല്‍ താന്‍ കേരളത്തിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഹാജരാകാനുള്ള സമയം രണ്ടാഴ്ച നീട്ടണമെന്നുമാണ് അബ്ദുള്‍ സലാം നല്കിയ മറുപടിയില്‍ പറയുന്നത്. അബ്ദുള്‍ സലാമിനെക്കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്മാന് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരും ഹാജരായില്ല. വരും ദിവസങ്ങളിലും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ഇഡി അധികൃതര്‍ നല്കുന്ന സൂചന.courtesy…janam: