നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍:

നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍:

നടന്‍ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്‍:

 

ചെന്നൈ: തമിഴ് ചലച്ചിത്ര നടൻ വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍. കടലൂരിലെ ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എജിഎസ് കമ്പനിയുടെ പണമിടപാടുമായിആദായ നികുതി വകുപ്പ് വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ചോദ്യം ചെയ്യാനായി വിജയിയെ കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളാണ് എജിഎസ് ഫിലിംസ്. വിജയിയെ കസ്റ്റഡിയിലെടുത്തതോടെ മാസ്റ്റര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

എജിഎസിനെ കേന്ദ്രീകരിച്ചുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്ന് രാവിലെയാണ് ആരംഭിച്ചത്. എജിഎസ് എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ ഓഫീസ്, ചെന്നൈ നഗരത്തിലുള്ള വീട്, തേനമ്പെട്ടയിലെ ഓഫീസ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി വരികയാണ്.