കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍; നിരവധി ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു:

കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍; നിരവധി ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു:

ഭുവനേശ്വര്‍: ഒഡീഷയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി ആയുധ ശേഖരങ്ങള്‍ പടിച്ചെടുത്തു. സുരക്ഷാ സേനയും ഒഡീഷാ പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തത്. ഒഡീഷാ പൊലീസ് ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിഎസ്എഫ്, കോബ്രാ, ഒഡീഷാ പൊലിസ്, ആന്ധ്രാ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്.

നിരവധി ആയുധങ്ങൾ , ബോംബുകള്‍, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ആയുധ ശേഖരങ്ങളോടൊപ്പം ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.