ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ തങ്ങളുടെ രേഖകള്‍ ആരെയും കാണിക്കില്ലെന്ന് പറഞ്ഞവർ വോട്ടുചെയ്യാനെത്തിയത് തിരിച്ചറിയല്‍ രേഖകളുമായി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോളായി മാറിയ സംഭവമുണ്ടായത്.
പൗരത്വ പ്രതിഷേധങ്ങളില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഷഹീന് ബാഗിലേയും ജാമിയ നഗറിലേയും പ്രദേശവാസികളാണ് തങ്ങളുടെ രേഖകള്‍ ആരെയും കാണിക്കില്ലെന്ന് വീരവാദം മുഴക്കിയത്. എന്നാല്‍ ഇതേ ആളുകള്‍ വോട്ടു ചെയ്യാനായി തിരിച്ചറിയല്‍ രേഖകളുമായി കാത്തു നില്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് തങ്ങളുടെ രേഖകള്‍ ആര്‍ക്കു മുന്നിലും സമര്‍പ്പിക്കില്ലെന്ന് ഇവര്‍ പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ആര്‍ക്കു മുന്നിലും ഒരു രേഖയും സമര്‍പ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധം നടക്കുന്ന സ്ഥലത്തു നിന്നും ഒരു കിലോ മീറ്റര്‍ ദൂരത്തിനുള്ളിലാണ് ഇവര്‍ തന്നെ തിരിച്ചറിയല്‍ രേഖകളുമായി കാത്തു നില്‍ക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും കര്‍മ്മ ഒരു ‘ബൂമറാങ് ആണ്’ എന്നുമൊക്കെയുള്ള പരിഹാസങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.എല്ലാം പെട്ടെന്നായിരുന്നു….ഇപ്പമിപ്പം അങ്ങനെയാ…