ഡല്‍ഹി: ഡല്‍ഹിയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം അവസാനിച്ച വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015 ലെ …വോട്ടിങ് ശതമാനം.
അഭിപ്രായ സര്‍വേകളെ ശരിവെക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. ആം ആദ്മി പാർട്ടി ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയാണ് `വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.എ എ പി ,ഭൂരിപക്ഷം നേടി അൻപതോളം സീറ്റുകൾ കരസ്ഥമാക്കുമ്പോൾ ബിജെപി ക്ക് ഇരുപതോളം സീറ്റുകളുടെ സാധ്യതയാണ് ഡല്‍ഹിയിലെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
70 സീറ്റുകളിലേക്കായി 672 സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ഡൽഹിയിൽ വൻ തിരഞ്ഞെടുപ്പ് പ്രചാരണമാണ് എല്ലാ രാഷ്ട്രീയ കക്ഷികളും നടത്തിയത്.