കളക്ടര്‍ വാഹന പരിശോധനക്കിറങ്ങിയതോടെ എറണാകുളത്തെ സ്വകാര്യ ബസുകള്‍ വീണ്ടും മര്യാദക്കാരായി:

കളക്ടര്‍ വാഹന പരിശോധനക്കിറങ്ങിയതോടെ എറണാകുളത്തെ  സ്വകാര്യ ബസുകള്‍ വീണ്ടും മര്യാദക്കാരായി:

എറണാകുളം: യാത്രക്കാരുടെ ജീവന് തെല്ലും വിലകല്പിക്കാതെ നഗരത്തില്‍ പാഞ്ഞ ആറ് ബസുകള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നേരിട്ടെത്തി കൈയോടെ പിടികൂടി. സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആറ് ബസുകള്‍ കുടുങ്ങിയത്.കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് കളക്ടര്‍ എസ്.സുഹാസ് വാഹന പരിശോധനക്ക് നേരിട്ടെത്തിയത്.താക്കീതു നല്‍കി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവര്‍ത്തിച്ചാല്‍ നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും കളക്ടര്‍ നല്‍കി.

സ്വകാര്യ ബസ്സുകൾ വാതിലുകൾ അടക്കാതെ സർവീസ് നടത്തുന്നത് സ്ഥിരം പതിവാക്കിയിരുന്നു. ഇതുമൂലം യാത്രികര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ചെറുവട്ടൂരില്‍ ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട് സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറന്നു വീണ് ടു വീലറില്‍ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. പരിശോധനക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.