ഗാന്ധിനഗര്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യ നല്‍കിയ ഉജ്ജ്വല സ്വീകരണത്തില്‍ അതിയശിച്ച് വൈറ്റ് ഹൗസ് . ഇന്ത്യയിലേത് പോലുള്ള സ്വീകരണം മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ സോഷ്യല്‍ മീഡിയ ഡയറക്ടര്‍ ഡാന്‍ സ്‌കാവിനോ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡാന്‍ സ്‌കാവിനോ തന്റെ ആശ്ചര്യം പങ്കുവെച്ചത്.
ട്രംപിനായി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടിയുടെ ദൃശ്യങ്ങളും ഡാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മേദിയും നടത്തിയ റോഡ് ഷോയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. പരിപാടിയിലെ വന്‍ ജനാവലി തന്നെ അതിശയിപ്പിച്ചതായും ഡാന്‍ പറയുന്നു .
മോദിയും, ട്രംപിനെയും ആനയിക്കാന്‍ വഴിയരികില്‍ നിരന്ന വന്‍ ജനാവലിയുടെ ചിത്രമാണ് ഡാന്‍ ട്വീറ്റ് ചെയ്തത്. ഇത് പോലെ ഒന്നും തന്നെ ഇതിന് മുന്‍പ് താന്‍ കണ്ടിട്ടില്ല. തീര്‍ത്തും അവിശ്വസനീയം എന്നാണ് ചിത്രത്തിന് മുകളിലായി ഡാന്‍ കുറിച്ചത്..courtesy..Janam: