“ഏതു വിധേനയും ഈ കലാപം അമർച്ച ചെയ്യും, സമാധാനം പുനസ്ഥാപിക്കും” : ഡൽഹി കലാപത്തിന്റെ ഇരകളെ സന്ദർശിച്ച് അരവിന്ദ് കെജ്രിവാൾ:
ഡൽഹി കലാപത്തിനിരയായവരെ സന്ദർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജി.ടി.ബി ആശുപത്രിയിലും മാക്സ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന കലാപത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു മടങ്ങവേ, ഏതുവിധേനയും ഈ കലാപം അമർച്ച ചെയ്യുമെന്ന് കെജ്രിവാൾ പറഞ്ഞു.
രാജ്ഘട്ടിൽ, മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പ്രാർത്ഥിച്ച ശേഷമാണ് കെജ്രിവാൾ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. താനും, ഡൽഹി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാലും, പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സമാധാനം പുനസ്ഥാപിക്കാൻ വേണ്ട എല്ലാ നടപടികളും ഉടൻ തന്നെയുണ്ടാകുമെന്നും കെജ്രിവാൾ മാധ്യമങ്ങളെ അറിയിച്ചു.