ട്രെയിന്‍ എന്ജിന് ഡ്രൈവറില്ലാതെ ഓടി; ഒഴിവായത് വന്‍ദുരന്തം:
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 11.16നാണ് സംഭവം. ബംഗളൂരുവില്‍ നിന്നുള്ള കണ്ണൂര്‍ എക്സ്പ്രസിന്റെ എൻജിനാണ് ഡ്രൈവറില്ലാതെ ഒരു കിലോമീറ്ററോളം ഓടിയത്. രാവിലെ 10ന് എത്തിയ ട്രെയിനിന്റെ എന്ജിന് ബോഗിയുമായി വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്ററോളം ട്രെയിന്‍ എന്ജിന്.. ഡ്രൈവറില്ലാതെ ഓടുകയായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആനയിടുക്ക് റെയില്‍വേ ഗേറ്റിന് സമീപമെത്തിയാണ് എന്ജിന് നിന്നത്.മറ്റു ട്രെയിനുകളൊന്നും ആ സമയത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് എന്ജിന് തിരിച്ചെടുത്തത്.