ഡല്‍ഹിയില്‍ കലാപകാരികളെ അടക്കിയത് അജിത് ഡോവലിന്റെ ഇടപെടല്‍:
ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലോടെ ഡല്‍ഹിയിലെ കലാപബാധിത മേഖല സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ക്രമസമാധാന നില നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിനെ ചുമതലപ്പെടുത്തിയത്.
പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിച്ച് സുരക്ഷ ഉറപ്പ് നല്‍കുകയും ചെയ്തു. എല്ലാം ഒപ്പിയെടുക്കാന്‍ കാമറകളുടെ അകമ്പടിയുമുണ്ടായിരുന്നു. അതിന് അജിത് ഡോവലിനെ തന്നെ മോദി നിര്‍ദേശിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ ഊർജിതമായ ഇടപെടൽ ഫലപ്രാപ്തിയുളവാക്കി.
ഡല്‍ഹിയില്‍ സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതില്‍ ജനങ്ങള്‍ ഡോവലിന് നന്ദിയും അറിയിച്ചു.”ഞങ്ങള്‍ക്ക് ഈ സമാധാനം തിരിച്ചുകിട്ടിയത് അജിത് ഡോവലിന്റെ ഇടപെടലിലൂടെയാണ്. അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ മേഖലയില്‍ സുരക്ഷാസൈന്യത്തെ വിന്യസിച്ചതും സമാധാനം പുനസ്ഥാപിക്കാനായതും.
കൈയില്‍ ആയുധവും ആസിഡും പെട്രോളുമായി നൂറുകണക്കിന് അക്രമികളാണ് എന്റെ വീടിനുമുന്നിലെത്തിയത്. ഞാനും മക്കളും വിവിധമതസ്ഥരായ അയല്‍ക്കാരുമുള്‍പ്പെടെ അവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാലും വീടിന് അവര്‍ തീയിട്ടു” ബ്രിജ്പുരി പ്രദേശവാസിയായ സുരേഷ് ചൗള പറഞ്ഞു.
ദിവസങ്ങളായി മുസ്തഫാബാദിലെ തെരുവിലുണ്ടായ ഭയഭീതി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വന്നുതുടങ്ങി. ഇതിന് സാധാരണ ജനങ്ങള്‍ നന്ദിപറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടുമാണ്.
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കാരണമാണ് ഞങ്ങളിന്ന് സമാധാനം അനുഭവിക്കുന്നതെന്ന് കലാപത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറിന് സമീപ പ്രദേശങ്ങളിലെ ജനങ്ങളും,സുരേഷ് ചൗളയുടെ മകന്‍ ശശി ചൗളയും പറഞ്ഞു.