കുൽഭൂഷൺ ജാദവ് കേസ് ;പാക് ആവശ്യം അന്താരാഷ്ട്ര കോടതി തള്ളി:

കുൽഭൂഷൺ ജാദവ് കേസ് ;പാക് ആവശ്യം അന്താരാഷ്ട്ര കോടതി തള്ളി:

കുൽഭൂഷൺ ജാദവ് കേസിലെ വാദം നീട്ടിവയ്ക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. കോടതിയിലെ പാകിസ്താന്റെ അഡ്‌ഹോക് ജഡ്‌ജിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .

ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ ജഡ്ജി എത്തുന്നതുവരെ കേസിന്റെ വാദം നീട്ടി വയ്ക്കണമെന്ന വാദവുമായി പാകിസ്ഥാൻ എത്തിയത് .പാകിസ്താന്റെ ജഡ്ജി കോടതിയിൽ ഇല്ലാത്തത് ഗുണകരമാകില്ലെന്നായിരുന്നു പാകിസ്ഥാന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ അൻവർ മൻസൂർ ഖാൻ പറഞ്ഞത് .