സ്ഥലംമാറ്റത്തില്‍ യാതൊരു അസ്വാഭാവികതയുമില്ല, പ്രതികരണവുമായി ജസ്റ്റിസ് എസ് മുരളീധര്‍: നേരത്തെ തന്നെ അറിഞ്ഞിരുന്നു’:

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് എസ് മുരളീധര്‍. സ്ഥലം മാറ്റം സംബന്ധിച്ച നടപടിക്രമങ്ങളില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും ഇക്കാര്യം നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നും ജസ്റ്റിസ് പ്രതികരിച്ചു. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചത്.

ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തില്‍ യാതൊരു വിയോജിപ്പുമില്ലെന്നും സ്ഥലംമാറ്റ വിവരം ഫെബ്രുവരി 17 ന് അറിഞ്ഞപ്പോള്‍ തന്നെ എതിര്‍പ്പില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു.ഡല്‍ഹി ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ഒട്ടുമിക്ക അഭിഭാഷകരും അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. നിയമത്തിന്റെ ഏത് വിഷയം ചര്‍ച്ച ചെയ്യാനും എന്ത് കാര്യങ്ങള്‍ തീരുമാനിക്കാനും കഴിയുന്ന പ്രഗത്ഭനായ ഒരു ജഡ്ജിയെ തങ്ങള്‍ക്ക് നഷ്ടപ്പെടുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ ചടങ്ങില്‍ പറഞ്ഞു.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് സ്ഥലംമാറ്റമെന്നും ജഡ്ജിയുടെ സമ്മതത്തോടെ ആണ് ഇതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.