സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ….ബിജെപി:
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. 10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും.ജോര്‍ജ് കുര്യന്‍, സി കൃഷ്ണ കുമാര്‍, സുധീര്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റായി തുടരും. എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. കെ എസ് രാധാകൃഷ്ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ പ്രമീളാ ദേവി, ജി രാമന്‍ നായര്‍, എം എസ് സമ്പൂര്‍ണ, വി ടി രമ, വി വി രാജന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.
ജെ ആര്‍ പദ്മ കുമാറാണ് ട്രഷറര്‍. എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍, നാരായണന്‍ നമ്പൂതിരി എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍.