ഒറ്റ ചോദ്യം.. യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ വായടപ്പിച്ച് കേന്ദ്രമന്ത്രി എസ്.ജയശങ്കർ:
ഒരൊറ്റ ചോദ്യം കൊണ്ട് യു.എൻ മനുഷ്യാവകാശ കൗൺസിൽ വിമർശകരുടെ അടക്കമുള്ള വിമർശകരുടെ (യു.എൻ.എച്.ആർ.സി) വായടപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.
“പൗരത്വമില്ലാത്തവരുടെ എണ്ണം കുറയ്ക്കാൻ ഞങ്ങൾ ശക്തമായ നടപടികളെടുത്തിട്ടുണ്ട്. അത് അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. വേണ്ട രീതിയിൽ തന്നെയാണ് ഞങ്ങൾ അത് കൈകാര്യം ചെയ്തിരിക്കുന്നത്.സ്വന്തം രാജ്യത്തിന്റെ കാര്യം വരുമ്പോൾ പൗരത്വത്തിന്റെ കാര്യത്തിൽ, എല്ലാവർക്കും കൃത്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിർബന്ധങ്ങളുമുണ്ട്. അതങ്ങനെയല്ല എന്നുണ്ടെങ്കിൽ, നിബന്ധനകളില്ലാതെ പൗരത്വം നൽകുന്ന, ലോകത്തുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഏതെങ്കിലും ഒരു രാജ്യത്തിനെ എനിക്ക് കാണിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ? ഇല്ല.. അങ്ങനെ ചെയ്യുന്നവർ ആരും തന്നെയില്ല” എന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിലും, കശ്‍മീരിന്റെ വിശേഷ അധികാരങ്ങൾ റദ്ദാക്കിയതിലും എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി എസ്.ജയശങ്കർ.courtesy.