‘ഡല്‍ഹി കലാപത്തിന് വഴിതെളിച്ചത് സോണിയാ ഗാന്ധിയുടെ പ്രസംഗം’: ബിജെപി എംപി മീനാക്ഷി ലേഖി:
ഡല്‍ഹി: ഡല്‍ഹിയിൽ കലാപത്തിന് വഴിതെളിച്ചത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഡിസംബർ 14 ന് നടത്തിയ പ്രസംഗമാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. രാംലീല മൈതാനിയില്‍ അന്ന് സോണിയ നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കലാപത്തിലേക്കും വഴിതെളിച്ചതെന്ന് അവര്‍ ലോക്സഭയില്‍ ചൂണ്ടിക്കാട്ടി.
‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ മരണംവരെ സമരം ചെയ്യാന്‍ ഡിസംബര്‍ 14 ന് സോണിയ ആഹ്വാനം ചെയ്തു. തൊട്ടടുത്ത ദിവസമാണ് ജാമിയയില്‍ സംഘര്‍ഷമുണ്ടായത്. ഷഹീന്‍ബാഗിലും സംഘര്‍ഷം ഉണ്ടായതോടെ കലാപത്തിലേക്ക് നീങ്ങി.
രാഹുല്‍ഗാന്ധി, പ്രിയങ്ക വദ്ര, ഉമര്‍ ഖാലിദ് തുടങ്ങിയവരുടെ പ്രസംഗങ്ങളും ഡൽഹി കലാപത്തിന് കാരണമായെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി.