എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് മിനിമം ബാലൻസ് ഒഴിവാക്കി : സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി മുതൽ 3 ശതമാനം പലിശ:
എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രാമീണ മേഖലകളിൽ ആയിരവും സെമി അർബൻ മേഖലകളിൽ 2000 രൂപ വീതം മിനിമം അക്കൗണ്ടുകളിൽ എപ്പോഴും ഉണ്ടായിരിക്കണം എന്ന നിബന്ധനയാണ് എസ്.ബി.ഐ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത് n
അക്കൗണ്ടിൽ മിനിമം തുക സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന നടപടിയും ഇനിയില്ല. സേവിങ്സ് അക്കൗണ്ടുകളിലെ പലിശനിരക്ക് പ്രതിവർഷം 3 ശതമാനമാക്കി ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ എസ്ബിഐ വായ്പാ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട് .. വിവാഹ വായ്പകളും ഭവന വായ്പകൾ എടുക്കുന്നവർക്ക് ആശ്വാസമേകുന്നതാണ് ഈ നിരക്ക്.കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.