അങ്കിത് ശർമ്മയുടെ കൊലപാതകം ,ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്…കൊല്ലുന്നതിനു മുമ്പ് നഗ്നനാക്കി, മുഖത്ത് ആസിഡൊഴിച്ചു ..താഹിർ ഹുസൈന്റെ വീട്ടിൽ നടത്തിയ നിഷ്ടുര കൊലപാതകത്തിന്റെ ചുരുളുകൾ ഒന്നൊന്നായഴിയുന്നു…പ്രതികളിലൂടെ:
ഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ ജനങ്ങൾ ഞെട്ടലിൽ. പ്രതിയായ സല്‍മാന്‍ ആണ് ഞെട്ടിക്കുന്ന ക്രൂരതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സല്‍മാന്‍, നാന്‍ഹെ, ഹസീന്‍, മോമിന്‍, മുല്ല എന്നീ അഞ്ച് പേരുകളിൽ പ്രവൃത്തിച്ചിരുന്ന ഇയാൾ അങ്കിത് ശര്‍മയെ കറുത്ത തുണിയില്‍ കെട്ടി മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് മുമ്പ് അങ്കിത് ശര്‍മയെ നഗ്‌നനാക്കി. തലയിലും നെഞ്ചിലും മുഖത്തും പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം തിരിച്ചറിയാതിരിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ചിരുന്നെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. പിന്നീട് മൃതദേഹം ചന്ദ്ബാഗിലെ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞു. ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നും ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഫെബ്രുവരി 25ന് വൈകീട്ട് 5 മണിയോടെ ജോലി കഴിഞ്ഞ് എത്തിയ അങ്കിത് കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോയിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ പാലത്തിനടുത്ത് നിന്നും സംസാരിക്കുകയായിരുന്ന അങ്കിതിനും കൂട്ടുകാര്‍ക്കും നേരെ ഒരു കൂട്ടം ആളുകള്‍ കല്ലെറിയാന്‍ ആരംഭിച്ചു. ആക്രമണത്തില്‍ ഭയന്ന കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. അതിന് ശേഷം ആരും അങ്കിത് ശര്‍മ്മയെ കണ്ടിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
അങ്കിത് ശര്‍മയുടെ മൃതദേഹം ക്രൂരമായി വികൃതമാക്കപ്പെട്ടിരുന്നു. രണ്ടു മുതല്‍ നാല് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ആക്രമണത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു മുതല്‍ നാല് മണിക്കൂര്‍ നീണ്ട ക്രൂരമായ ആക്രമണം അങ്കിത് ശര്‍മയ്ക്ക് നേരെയുണ്ടായെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കുടല്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഛിന്നഭിന്നമായ നിലയിലാണ്.നാനൂറോളം കുത്തുകളുടെ അടയാളങ്ങളുണ്ട്. ശരീരത്തില്‍ ഒരു ഭാഗവും കുത്തേല്‍ക്കാത്തതായില്ല. ആറുപേര്‍ ചേര്‍ന്നായിരിക്കണം കുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് അടുത്തിടെ പുറത്തു വന്നിരുന്നു.courtesy:brave indian news