അക്രമികളായ ജനക്കൂട്ടത്തെ തടഞ്ഞേ തീരൂ,സൈനികർ പെല്ലറ്റ് ഗൺ ഉപയോഗിക്കട്ടെ ” : നിരോധിക്കാനുള്ള പൊതുതാൽപര്യ ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി:
പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി.സി.ആർ.പി.എഫ്,ആർ.എ.എഫ് പോലുള്ള അർദ്ധ സൈനിക വിഭാഗങ്ങളും സൈന്യവും പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് കോടതി തടയണമെന്നുള്ള പൊതുതാൽപര്യ ഹർജിയാണ് ജമ്മു കശ്‍മീർ ഹൈക്കോടതി ബുധനാഴ്ച തള്ളിയത്.
ജമ്മു കശ്‍മീർ ബാർ അസോസിയേഷനാണ് രണ്ടായിരത്തി പതിനാറിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സൈനികർക്കു നേരെയുള്ള അക്രമങ്ങൾ തടയുന്നതിനും 12 ബോർ പെല്ലറ്റ് ഗണ്ണുപയോഗിക്കുന്നതിന് എതിരെ ഹർജി സമർപ്പിച്ചത്.പ്രതിഷേധകരോടൊപ്പം സാധാരണ ജനങ്ങളും ഇതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നായിരുന്നു ബാർ അസോസിയേഷന്റെ വാദം.എന്നാൽ,അക്രമികളായ ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും, അതിന് ബലം പ്രയോഗിക്കേണ്ടി വരുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്.ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും സ്വന്തം ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.courtesy..brave India news