കൊറോണ ..കോവിഡ് 19 ….പ്രതിരോധം .. “KEEP DISTANCE AND BRAKE THE CHAIN”
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ അടുത്ത രണ്ടാഴ്ച അതിനിർനിര്ണായകമാണെന്നും , പ്രാദേശിക വ്യാപനമെന്ന രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയെന്നും, സമൂഹവ്യാപനമാണ് അടുത്ത ഘട്ടമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പ്രസ്താവിച്ചിട്ടുള്ള ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ മുന്നറിയിപ്പ് നൽകി.
വരും ദിനങ്ങൾ വളരെ നിർണായകമാണെന്നും പൊതുജനങ്ങൾ വളരെ ജാഗരൂകരാകണമെന്നും ഈ മഹാവ്യാധിയുടെ പകർച്ചച്ചങ്ങല പൊട്ടിച്ചെറിയേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും, താഴെ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കണമെന്നും കമ്മീഷണർ അഭിപ്രായപ്പെട്ടു.
നിർദ്ദേശങ്ങൾ
** ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നു കരുതണ്ട; “KEEP DISTANCE AND BRAKE THE CHAIN” എന്ന് ഉറക്കെ പറയുക.
** ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക.
** സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക.
** കഴുകാത്ത കൈകൾ കൊണ്ട് യാതൊരു കാരണവശാലും കണ്ണുകൾ, മൂക്ക് വായ എന്നിവിടങ്ങളിൽ തൊടരുത്.
** ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവർ വീട്ടിൽ കഴിയുക, ദിശ (1056 & 0471-2552056) യുമായി ഫോണിൽ ബന്ധപ്പെടുക.
** സമൂഹത്തിലെ കൂടിച്ചേരലുകളും, യാത്രകളും നിരുൽസാഹപ്പെടുത്തുക.
** സന്ദർശകരെ പരിമിതപ്പെടുത്തുക.
** രോഗം പിടിപെട്ടാൽ അപകട സാധ്യത ഏറ്റവും കൂടുതലുള്ള കുടുംബാംഗങ്ങളെ തിരിച്ചറിയുക. അവരിലേക്ക് അണുബാധ എത്താതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. അവരെ പൊതു ലോകത്തു നിന്ന് പരമാവധി മാറ്റി നിർത്തുക.
** കൂടുതൽ ആളുകൾ സ്പർശിക്കാൻ ഇടയുള്ള ഉള്ള വാതിലിന്റെ ഹാൻഡിൽ, മേശ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കുക.
അതിജീവിക്കാം കോവിഡ് 19 നെ ജാഗ്രതയോടെ…
24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പരുകൾ :
ദിശ : 1056 & 0471-2552056
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് :
0471 230 925 0
0471 230 925 1
0471 230 925 2
നാടിന്റെ നന്മയെ ഓർത്ത്, പൊതുജന താൽപ്പര്യാർത്ഥം ഇത് കൂടുതൽ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക…
കൊറോണയെ നമുക്ക് ഒരുമിച്ചു നേരിടാം ജാഗ്രതയോടെ…
Courtesy … Kerala Police Fans – Thiruvananthapuram, picture courtesy..janam tv
.