ജഡ്ജിമാരെ സ്വാധീനിക്കൽ;അനുകൂല വിധിക്കായി ലോബികളും… ജുഡീഷ്യറിയിലെ ഉള്ളുകള്ളികൾ തുറന്നടിച്ച് രഞ്ജൻ ഗോഗോയ്:

ചില ലോബികളുടെ ആഗ്രഹത്തിനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.“മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ ഏറ്റവും പുതിയ അംഗവുമായ രഞ്ജൻ ഗോഗോയ്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നാൽ ലോബികളുടെ സ്വാധീനത്തിന്റെ തകർക്കൽ കൂടിയാണെന്നും തുറന്നടിച്ചു.

“ചിലർ ജഡ്ജിമാരെ കാശു കൊടുത്ത് വശത്താക്കുന്നുണ്ട്. അവർ ഉദ്ദേശിക്കുന്ന രീതിയിലല്ല കേസിൽ വിധി വരുന്നത് എങ്കിൽ, അവർ എല്ലാ സാധ്യതകളും ഉപയോഗിച്ച് ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുക തന്നെ ചെയ്യും. ഇതിലൊന്നും പെടാതെ സമാധാനത്തോടെ വിരമിക്കാൻ ആഗ്രഹിക്കുന്ന ജഡ്ജിമാർ ഉണ്ട്. അവരുടെ നിലവിലെ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. ഈ ലോബികളിൽ പെട്ടവർ എന്തു പറയുമെന്ന ഭയം, വിധി പറയുന്നതിൽ ജഡ്ജിയെ സ്വാധീനിച്ചാൽ, അദ്ദേഹം തന്റെ പ്രതിജ്ഞയോട് സത്യസന്ധത പുലർത്തുന്നില്ലെന്ന് ഞാൻ പറയും ” എന്നാണ് രഞ്ജൻ ഗോഗോയ് പ്രസ്താവിച്ചത്.courtesy.