“മല എലിയെ പ്രസവിച്ചത് പോലെ,” പ്രധാനമന്ത്രിയെ പരിഹസിച്ച് എം.എം മണി: ധനസഹായം പ്രഖ്യാപിക്കുമെന്ന് കരുതി, പ്രഖ്യാപിച്ചാല്‍ അടിച്ചുമാറ്റാമെന്നും ഒന്നും നടക്കാത്തതിലെ നിരാശയെന്ന് സോഷ്യല്‍മീഡിയ:
കൊച്ചി:കൊവിഡ് വൈറസ് നിയന്ത്രണത്തിനായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എം.എം മണി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം മണി പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയത്.
പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു .എന്നാല്‍, പ്രധാനമന്ത്രിയുടെ അഭിസംബോധന ‘മല എലിയെ പ്രസവിച്ചതുപോലെ’ ആയിപ്പോയി എന്നാണ് എം.എം മണിയുടെ ആരോപണം. കോവിഡ് 19 നേരിടാന്‍ വേണ്ടി പ്രയത്‌നിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ ഒരു പ്രഖ്യാപനവും പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായില്ലെന്നത് നിരാശാജനകമാണെന്നാണ് എം.എം മണി പറഞ്ഞത്.
എന്നാല്‍,മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹാസവുമായി നിരവധിപേര്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിക്കുമെന്നു കരുതി… അങ്ങനെ പ്രഖ്യാപിച്ചാല്‍, അതും അടിച്ചു മാറ്റാം എന്നു കരുതി ഇരിക്കുകയായിരുന്നു… എന്നാൽ ചീറ്റിപ്പോയെന്നാണ് കമന്റുകളിലെ പരിഹാസം.
ജനങ്ങൾക്ക് എങ്ങനെ തോന്നാതിരിക്കും …അണക്കെട്ടു തുറന്നു വിട്ട് ജനങ്ങളെ മുക്കിക്കൊന്നതും പോരാഞ്ജ്… പ്രളയ ഫണ്ട് വരെ അടിച്ചു മാറ്റിയതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണല്ലോ.