കൊറോണ … നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും,അതിർത്തികൾ അടക്കുന്നു:

കൊറോണ … നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ   തമിഴ്നാടും കർണാടകയും,അതിർത്തികൾ അടക്കുന്നു:

കൊറോണ … നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ തമിഴ്നാടും കർണാടകയും,അതിർത്തികൾ അടക്കുന്നു:

കൊറോണ രാജ്യവ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ, അയൽ സംസ്ഥാനങ്ങൾ കർശന നടപടികളിലേക്ക്. കേരള അതിർത്തി തമിഴ്നാട് കർണാടക സംസ്ഥാനങ്ങൾ അടച്ചുപൂട്ടി.കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടില്ല എന്നും, തമിഴ്നാട് വാഹനങ്ങളിൽ യാത്ര തുടരണം എന്നുമാണ് തമിഴ്നാട് സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.തുറന്നിരിക്കുന്ന കോയമ്പത്തൂർ അതിർത്തിയും ഇന്ന് വൈകീട്ട് അടയ്ക്കുമെന്ന് കോയമ്പത്തൂർ കലക്ടർ രാധാമണി അറിയിച്ചു. അത്യാവശ്യക്കാരെ മാത്രമേ കടത്തിവിടൂ എന്നും കെഎസ്ആർടിസി അടക്കമുള്ള ബസ്സുകളൊന്നും മാർച്ച് 31 വരെ കടത്തി വിടില്ലെന്നും കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.