കൊറോണ; ജനത കര്‍ഫ്യുവുമായി പൂര്‍ണ്ണമായും സഹകരിക്കും; മുഖ്യമന്ത്രിപിണറായി വിജയൻ :
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ച നടക്കുന്ന ജനത കര്‍ഫ്യൂവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തില്ല. വീടുകള്‍ ശുചീകരിക്കും. മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം വളരെ ഗൗരവതരമാണ്. ഇന്ന് പുതുതായി 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും, കാസര്‍കോട്ട് ആറ് പേര്‍ക്കും, പാലക്കാട് ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ അഞ്ച് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കാസര്‍കോട്ടും സ്ഥിതി ഗുരുതരമാണ്.ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗി പൊതുചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമേ ക്ലബ്ബുകളില്‍ പോകുകയും നിരവധി ആളുകളുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. രോഗി കോഴിക്കോട്ടു നിന്നും കാസര്‍കോട്ടേക്ക് തീവണ്ടിയില്‍ സഞ്ചരിച്ചിട്ടുണ്ട്. കാസര്‍കോട്ട് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു