ശ്രീനഗർ :ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്‍മീരിലെത്തി.ഭീകരാക്രമണത്തിൽ
വീരമൃത്യു വരിച്ച സി ആർ പി എഫ് സൈനികരുടെ ഭൗതികദേഹങ്ങൾ ഏറ്റുവാങ്ങി .ജമ്മു കാശ്‍മീർ ഡി ജി പി ദിൽബാഗ്സിംഹും ആഭ്യന്തരമന്ത്രിയെ അനുഗമിച്ചു.നേരത്തെ ബദ്ഗാമിലെത്തിയ ആഭ്യന്തര മന്ത്രി വീരമൃത്യു വരിച്ച ജവാന്മാർക്ക് സൈനിക ആസ്ഥാനത്ത് പ്രണാമമർപ്പിച്ചു.ജമ്മു കാശ്‍മീർ ഗവർണ്ണർ സത്യപാൽ മാലിക്കും വീരജവാന്മാർക്ക് പ്രണാമമർപ്പിച്ചു. അതേസമയം ,ഇന്ത്യ .. പാകിസ്ഥാൻ കമ്മീഷണറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു.ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്താന്റെ വാദം ഇന്ത്യ തള്ളിയിരുന്നു .ഫെബ്രുവരി 14 നു ഉച്ചക്ക്ശേഷം നടന്ന ചാവേർ ആക്രമണത്തിൽ 44 സി ആർ പി എഫ് ജവാന്മാരാണ് വീരമൃത്യുവിനിരയായത് .സ്ഫോടകവസ്തു നിറച്ച കാർ സൈനികർ സഞ്ചരിച്ചിരുന്ന വാഹനാവ്യൂഹത്തിനുനേരെ ഓടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു