എല്ലാവര്ക്കും സൗജന്യ റേഷന്‍ :ലോക് ഡൗണില്‍ ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍:
ന്യൂഡല്‍ഹി; ലോക് ഡൗണ്‍ നടപ്പിലാക്കിയതിനെ തുടർന്ന് ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്ക് സബ്സിഡിയോട് കൂടി ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്.
അരിയും ഗോതമ്പുമാണ് സബ്സിഡിയോട് കൂടി നല്‍കുക. ഒരു കിലോ അരി മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കുമാണ് വിതരണം ചെയ്യുക. അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ല. ഇതിന് വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടകളില്‍ പോകുമ്പോള്‍ എല്ലാവരും അകലം പാലിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.