ഒടുവിൽ ബിവറേജസും പൂട്ടി:
തിരുവനന്തപുരം :സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവൻ ബിവറേജ് ഔട്ട്ലെറ്റുകളും അടച്ചു. വില്പനശാലകള് തുറക്കരുതെന്ന് മാനേജര്‍മാര്‍ക്ക് ഉത്തരവ് ലഭിച്ചതിനെ തുടർന്നാണ് അടച്ചിട്ടത്. മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം.
ബിവറേജ് അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായി മദ്യം വിൽക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുകയാണ് സര്‍ക്കാര്‍.
21ദിവസത്തേക്കാണ് ബീവറേജ് അടച്ചിടുന്നത്.