കേന്ദ്രസർക്കാരിന്റെ കൊറോണ പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ:

കേന്ദ്രസർക്കാരിന്റെ  കൊറോണ പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ:

കേന്ദ്രസർക്കാരിന്റെ കൊറോണ പാക്കേജിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ:

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊറോണ പ്രതിരോധ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് വേതനം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ രോഗത്തിന്റെ ഭീഷണി എത്ര കടുത്തതായിരുന്നാല്‍ കൂടി അതിനെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തന സജ്ജമായി. 47 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. ആധാര്‍ നമ്പര്‍ പരിശോധിച്ചായിരിക്കും ഇവര്‍ക്ക് റേഷന്‍ നല്‍കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു . കണ്ണൂരില്‍ ഒന്‍പതും, കാസര്‍കോട്ടും മലപ്പുറത്തും മൂന്ന് വീതവും, തൃശൂരില്‍ രണ്ടും, ഇടുക്കിയിലും വയനാട്ടിലും ഒന്ന് വീതവും ആള്‍ക്കാരിലാണ് പുതുതായി കൊറോണ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 126 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.