പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം ഒറ്റക്കെട്ടായി ഇന്ന് ദീപം തെളിയിക്കും:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് രാജ്യം ഒറ്റക്കെട്ടായി ഇന്ന് രാത്രി ദീപം തെളിയിക്കും. രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരത്തേക്ക് ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.. ഈ പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങൾ ഒരുമിച്ചാണ്. വീടിന് മുന്നിലോ ബാൽക്കണിയിലോ വിളക്ക്, മെഴുകുതിരി, ടോർച്ച് അല്ലെങ്കിൽ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പ്രകാശം പരത്തണം. ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്റെ കരുത്തിൽ നമുക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, എല്ലാവരും ഒരേസമയം ലൈറ്റുകള്‍ ഓഫാക്കുമ്പോഴുണ്ടാകുന്ന വോള്‍ട്ടേജിലെ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. വീടുകളിലെ ലൈറ്റുകള്‍ കെടുത്താന്‍ മാത്രമെ പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളു. കമ്പ്യൂട്ടറുകളും ടെലിവിഷനുകളും റഫ്രിജറേറ്ററകളും എസികളും ഓഫ് ചെയ്യുന്നതിന് ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നം മന്ത്രാലയം അറിയിച്ചു.courtesy..janam