ജനകോടികൾ ഒരു മനസ്സോടെ ..പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും:
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോടിക്കണക്കിന് ജനങ്ങൾ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ദീപം തെളിയിച്ചപ്പോൾ, പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും. ജാതി മത, രാഷ്ട്രീയ ഭേദമന്യേ നിരവധി പേര് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായി. രാജ്യം മുഴുവന്‍ ഒരേ മനസോടെയാണ് ഇന്ന് ഐക്യദീപം തെളിയിച്ചത്.വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുതിരികളും ചിരാതും തെളിയിച്ചാണ് ജവാന്മാർ ഐക്യദീപ പ്രോജ്വലനത്തിൽ പങ്കാളികളായത്.