50 കോടി ഇന്ത്യക്കാരെ കൊല്ലാനുള്ള വൈറസിനെ അള്ളാഹു അയക്കുമെന്ന വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മൗലാന അബ്ബാസ് സിദ്ദിഖി:

കൊൽക്കത്ത: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ മൗലാന അബ്ബാസ് സിദ്ദിഖി ഒടുവിൽ മാപ്പ് പറഞ്ഞു.ഇന്ത്യയുടെ മതനിരപേക്ഷതയെ വാനോളം പുകഴ്ത്തിയ സിദ്ദിഖി തന്റെ പരാമർശങ്ങളിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ മാപ്പ് പറയുന്നതായും അറിയിച്ചു.താനൊരു നവോത്ഥാന നായകനാണെന്നും ജനങ്ങളുടെ നല്ലതിന് വേണ്ടി മാത്രമേ താൻ പ്രാർത്ഥിക്കാറുള്ളു എന്നുമാണ് സിദ്ദിഖി പറയുന്നത്. ഇന്ത്യ നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാൻ ജാതി മത വർഗ്ഗ ഭേതമന്യേ എല്ലാവരും ഒന്നിക്കണമെന്നും സിദ്ദിഖി ആവശ്യപ്പെട്ടു.

ഇവിടത്തെ പള്ളികൾ ചിലർ കത്തിക്കുകയാണെന്നും ഇതിന് പകരമായി 50 കോടി ഇന്ത്യക്കാർ മരിക്കാൻ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയക്കുമെന്നും മൗലാന അബ്ബാസ് സിദ്ധിഖി നേരത്തെ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ നിരവധി ആളുകളാണ് ഇയാൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.