ബംഗളുരു : ഇന്ത്യൻ നിർമിത അഭിമാന യുദ്ധവിമാനമായ തേജസ് വിമാനം പറത്തിയ ആദ്യ വനിതയെന്ന ഖ്യാതി ബാറ്റ്മിന്റൺതാരമായ പി.വി.സിന്ധുവിന് സ്വന്തം.ബംഗളുരുവിലെ എയ്റോ ഇന്ത്യ വ്യോമ പ്രദർശനത്തിനിടെയാണ് സിന്ധു തേജസ് പോർവിമാനം പറത്തിയത് .എച്.എ എൽ തദ്ദേശ്ശിയമായി നിർമ്മിച്ച light combat aircraft ആണ് തേജസ്.തേജസ്സിന്റെ സഹ പൈലറ്റായാണ് സിന്ധു പറന്നത്. പോർവിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യകിയെന്ന നേട്ടവും സിന്ധുവിനാണ് .സിന്ധുവിന്റെ ഈ നേട്ടം അവർ രാജ്യത്തിലെ സ്ത്രീകക്കായി സമർപ്പിക്കുന്നെന്നാണ് പറഞ്ഞത് .ക്യാപ്റ്റൻ സിദ്ധാർഥ യായിരുന്നു പ്രധാന വൈമാനികൻ.കരസേനാ മേധാവി ബിപിൻ റാവത്തും തേജസ് പറത്തിയിരുന്നു.