ഡൽഹിയിൽ ക്വാറന്റൈൻ കേന്ദ്രത്തിലെ 120 പേരിൽ 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു:
ഡൽഹിയിൽ കാര്യങ്ങൾ ഗുരുതരം , 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഡൽഹി, മുണ്ട്കയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 30 തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കാണ് ഇന്നലെ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഈ കേന്ദ്രത്തിൽ മൊത്തം 120 പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്.
ഡൽഹി നിസാമുദ്ദീനിൽ കഴിഞ്ഞമാസം നടന്ന മതസമ്മേളനത്തിൽ ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് തബ്ലീഗ് ജമാഅത്ത് പ്രവർത്തകരാണ് ഒത്തുചേർന്നത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നെത്തിയ ഇവരിൽ, നൂറുകണക്കിന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു.courtesy…brave india news.