പരീക്ഷകള്‍ പിഎസ്സി മാറ്റിവെച്ചു; മെയ് 30 വരെയുള്ള `പരീക്ഷകളാണ് മാറ്റിയത് :
തിരുവനന്തപുരം:മെയ് 30 വരെയുള്ള പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു; ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍, ഓണ്‍ലൈന്‍, ഡിക്ടേഷന്, എഴുത്തുപരീക്ഷകളാണ് മാറ്റിവെച്ചത്.പുതുക്കിയ തിയ്യതി ,സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാ തിയ്യതിക്കൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പിഎസ്സി അറിയിച്ചു. ദേശീയ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചത് .