കൊറോണ; ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി 170 ജില്ലകൾ:
ന്യൂഡല്‍ഹി : കൊറോണ ഹോട്ട്സ്പോട്ടുകളായി 170 ജില്ലകള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. കൊറോണ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്ത ജില്ലകളാണ് ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.നോണ്‍ ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ 270 ജില്ലകളാണ് ഉള്‍പ്പെടുന്നത്. രോഗബാധിതകര് കുറവുള്ള ജില്ലകളാണിവ. ഒരാള്‍ക്ക് പോലും കൊറോണ സ്ഥിരീകരിക്കാത്ത ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്.
കേരളത്തിലെ ആറു ജില്ലകൾ ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ പെടുന്നു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകാണ് ഇവ. വയനാട് ജില്ലയിലെ ചില മേഖലകളും കേന്ദ്രം ഹോട്ട്സ്പോട്ടായി പ്രഖ്യപിച്ചിട്ടുണ്ട്. തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ നോണ്‍ ഹോട്ട്സ്പോട്ട് വിഭാഗത്തിലാണ് . രാജ്യത്തെ മെട്രോഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുന്നു.ഇതിലേക്ക്പ്രത്യേക കൊറോണ ആശുപത്രികള്‍ സ്ഥാപിക്കുന്നതിലും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെ കണ്ടെത്താനും മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.