ലോക്ക് ഡൗണാകുന്ന വരദാനം… തെളിയുന്ന കാഴ്ചയും ശബ്‌ദവും ഒരു വേറിട്ട കാഴ്ച്ചയാകുമ്പോൾ :
തിരക്കേറിയ മനുഷ്യജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത കുളിർമയേകുന്ന കാഴ്ചകളും ഇമ്പമേകുന്ന ശബ്ദങ്ങളും ആശ്ചര്യതയോടെ അനുഭവിക്കുകയാണ് , ഈ ലോക്ക് ഡൗൺ കാലത്ത് മനുഷ്യർ. പ്രകൃതി ഇത്ര മനോഹരിയായിരുന്നോ എന്നുപോലും അത്ഭുതപ്പെടുന്നു.
മലിനീകരണം കുറഞ്ഞതോടെ പരിസ്ഥിതിക്കുണ്ടായ മാറ്റങ്ങൾ ചെറുതൊന്നുമല്ല… തൊടികൾ പച്ചപ്പുകളാലും കിളികൾ കലാകളാരവങ്ങളാലും അന്തരീക്ഷ സന്തുലിതാവസ്ഥ വീണ്ടെടുത്തിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി മാറ്റത്തിനാണ് കൊറോണാക്കാലം സാക്ഷ്യം വഹിക്കുന്നത്. ലോകത്തെ എല്ലാ മഹാനഗരങ്ങളിലും അന്തരീക്ഷമലിനീകരണം ഗണ്യമായി കുറഞ്ഞു. നഗരങ്ങളൊട്ടുമിക്കതുംതന്നെ ഇപ്പോൾ ശുദ്ധമാണ്. ചിലരെങ്കിലും മണ്ണിന്റെ ഗന്ധം അറിയാൻ തുടങ്ങി. സ്വയം നട്ടുവളർത്തിയത് കഴിക്കുന്നതിന്റെ ആത്മസംതൃപ്തി മനസിലാക്കി… പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര കൂടിയായാൽ …അതിനുള്ള സന്ദർഭമാണ് കൈവന്നിരിക്കുന്നതെന്നത് നമുക്ക് മറക്കാതിരിരിക്കാം.
തുടരണം ഈ ഗതി… സംരക്ഷിക്കാം അമ്മയാം ഭൂമിയെ….. തെളിച്ചമേകുന്ന കാഴ്ചകളും ഇമ്പമേകുന്ന ശബ്ദങ്ങളും എന്നും ഉണ്ടാവട്ടെ..