വർക്കലക്കെന്താ കൊമ്പുണ്ടോ…? കൊറോണക്കെതിരെയുള്ള പ്രതിരോധ നടപടികൾ വർക്കലയ്ക്ക് ബാധകമല്ലേ..?രാഷ്ട്രീയകളിയുടെ മറവിൽ ഇന്നലെയും ഇന്നും കടകൾ ഇഷ്ടാനുസാരം തുറന്നതിനു പിന്നിൽ വർക്കല വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റിന്റെ വാട്ട്സ് ആപ് സന്ദേശം:

വർക്കലക്കെന്താ കൊമ്പുണ്ടോ…? കൊറോണക്കെതിരെയുള്ള പ്രതിരോധ നടപടികൾ വർക്കലയ്ക്ക് ബാധകമല്ലേ..?രാഷ്ട്രീയകളിയുടെ മറവിൽ ഇന്നലെയും ഇന്നും കടകൾ ഇഷ്ടാനുസാരം തുറന്നതിനു പിന്നിൽ വർക്കല വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റിന്റെ വാട്ട്സ് ആപ് സന്ദേശം:

വർക്കലക്കെന്താ കൊമ്പുണ്ടോ…?

കൊറോണക്കെതിരെയുള്ള പ്രതിരോധ നടപടികൾ വർക്കലയ്ക്ക് ബാധകമല്ലേ..?

രാഷ്ട്രീയകളിയുടെ മറവിൽ ഇന്നലെയും ഇന്നും കടകൾ ഇഷ്ടാനുസാരം തുറന്നതിനു പിന്നിൽ വർക്കല വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റിന്റെ വാട്ട്സ് ആപ് സന്ദേശം:see here the whats App message.

കൊറോണക്കെതിരെ ലോക്ക് ഡൌൺ നിലവിലിരിക്കെ, പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്നോണം വ്യാപാരികളെകൊണ്ട് കടകൾ തുറപ്പിക്കാൻ വർക്കല വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അനവസരത്തിൽ, അനധികൃതമായി നടത്തിയ വാട്ട്സ് ആപ് സന്ദേശത്തെ തുടർന്ന് … ഇന്നലെയും ഇന്നുമായി പല കടകളും തുറന്നതിനെതിരെ കനത്ത പ്രതിഷേധമാണ് പലകോണുകളിൽ നിന്നുയർന്നത്. നിഗൂഡ്ഡമായി നടത്തിയ കടതുറക്കലിനെതിരെ അധികാരസ്ഥാനങ്ങളിൽ പരാതിപ്പെട്ടിട്ടും ഏവരും കണ്ണടക്കുകയാണുണ്ടായത്. ബ്രേക്കിംഗ് ന്യൂസ് ആയി ഞങ്ങളിതു റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും മറ്റു മാധ്യമങ്ങളൊന്നും ഇത് കണ്ടതായി ഭാവിച്ചില്ല.

അങ്ങനെയിരിക്കെ ഇന്നലെ വർക്കലയിൽ ഒരു കോവിഡ് + കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നിട്ടും ബന്ധപ്പെട്ട അധികാരികൾ കടകൾ തുറക്കാതിരിക്കാനുള്ള നടപടികൾ ഒന്നും തന്നെ എടുത്തില്ലെന്ന് മറ്റു കടയുടമകളും പൊതുസമൂഹവും പരാതിപ്പെടുകയുണ്ടായി.എന്തെന്നാൽ ലോക്ക് ഡൌൺ ലംഘിക്കുന്ന രീതിയിൽ വാഹനങ്ങളും ജനങ്ങളും റോഡിലിറങ്ങിയിരുന്നു. നാളെ വീണ്ടും വർക്കലയിൽ നിന്നുള്ള ഒന്നോ രണ്ടോ കോവിഡ് കേസുകളുടെ ടെസ്റ്റ് റിസൾട് വരുമെന്നും അതിനനുസരിച്ച് തീരുമാനമാകാമെന്നുമാണ് ചില അകത്തള സംസാരങ്ങൾ ഉണ്ടായിരുന്നത് എന്നൊരറിവുണ്ട്.

ഇക്കണക്കിന് പോയാൽ വർക്കല വീണ്ടും പഴയ സ്ഥിതിയിലേക്ക് ( കോവിഡ് സ്ഥിതിയിലേക്ക് )തന്നെ മടങ്ങിയെത്തടിയേക്കാം എന്നും സമൂഹത്തിലെ പലരും അഭിപ്രായപ്പെടുന്നു.. മാത്രവുമല്ല തിരുവനന്തപുരം ജില്ലയിൽപ്പെടുന്ന വർക്കലയ്ക്ക് ടൂറിസം മേഖലയിലുള്ള പ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് എങ്ങനെ കണ്ണടച്ചിരിക്കാനാകുന്നു എന്ന വിമര്ശനവുമുയരുന്നു..

 

ഞായറാഴ്ച്ച തുറക്കേണ്ട കടകളാണ് ഇന്നും ഇന്നലെയും തുറന്നു പ്രവർത്തിച്ചത്. അതുപോലെ ഫാൻസി കടകളും നിത്യ തുറക്കലിലാണ്.രാഷ്ട്രീയ കളിയാണിതിനു പിന്നിലെന്ന് പരക്കെ അറിയാം. കടകൾ തുറക്കാൻ അനുവദിക്കാമെങ്കിൽ പിന്നെന്തിന് റോഡിലിറങ്ങുന്ന വാഹന യാത്രികരെയും വാഹനങ്ങളെയും പോലീസ് തടയുന്നുവെന്ന ചോദ്യവുമുയരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിലുള്ള ഇന്നത്തെ കടതുറക്കൽ പ്രതിഭാസം വ്യാപാരികളെ രണ്ടു തട്ടിലാക്കാനേ പ്രയോജനപ്പെടുകയുള്ളു.അതിലുപരി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കോവിഡ് പ്രതിരോധത്തിനായി നടത്തുന്ന നല്ല ശ്രമങ്ങളെ പിന്നോട്ടടിക്കാനുമേ ഉപകരിക്കുകയുള്ളൂ.