പ്രവാസികളുടെ തിരിച്ചു വരവ് ; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ.സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കാത്തത് കേരളത്തിന് തിരിച്ചടി:
ഡല്‍ഹി: പ്രവാസികളെ മടക്കി കൊണ്ടു വരുന്ന വിഷയത്തിൽ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത് കേരളത്തിന് തിരിച്ചടിയായി. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കുന്നില്ല.കര്‍ശന ഉപാധികളോടെയായിരിക്കും പ്രവാസികള്‍ മടങ്ങിയെത്തുക. മടങ്ങിയെത്തുന്നവരുടെ പട്ടികയില്‍ കേന്ദ്ര പട്ടികയിലുള്ളത് രണ്ടരലക്ഷം പേര്‍ മാത്രമാണ്.
അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വിസ കാലാവധി കഴിഞ്ഞവരെയും മാത്രം നാട്ടിലെത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
വാൽക്കഷണം : അതാണ് ശരിയും. കാളപെറ്റു എന്ന് കേൾക്കുമ്പോഴേ കയറും എടുത്തുകൊണ്ട് എല്ലാരും കൂടെ തെക്കോട്ടും വടക്കോട്ടും ഓടാൻ തുടങ്ങിയാൽ എന്താകും അവസ്ഥ: മാത്രവുമല്ല ഇതുവരെ എന്ത് സംവിധാനമാണ് പ്രവാസികൾക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത് എന്നതിലും ഒരു വ്യക്തതതയുമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.