പ്രവാസികളെ മടക്കികൊണ്ടുവരാനുള്ള കര്‍മ്മ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മാലി ദ്വീപിലുള്ള 200 പേരെ കൊച്ചിയിലെത്തിക്കും:

കൊച്ചി: കൊറോണ രൂക്ഷമായതോടെ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ പദ്ധതിക്ക് തുടക്കമാകുന്നു. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മാലിദ്വീപില്‍ നിന്നുള്ള 200 പേരെ കൊച്ചിയില്‍ എത്തിക്കും. എന്നാല്‍ പ്രവാസികളെ സ്വീകരിക്കാനും നിരീക്ഷണത്തില്‍ വയ്ക്കാനുമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തു പൂര്‍ത്തിയായോ എന്നത് സംബന്ധിച്ച വിശദീകരണങ്ങള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ല.

തിരിച്ചെത്തുന്നവര്‍ 14 ദിവസം കൊച്ചിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ തിരിച്ചെത്തുന്നവരെ നിരീക്ഷണത്തില്‍ ആക്കുന്നതിനും വൈറസ് വ്യാപനം ഉണ്ടായാല്‍ തടയുന്നതിനും ആവശ്യമായ മുന്‍കരുതലുകളും സജ്ജീകരണങ്ങളും പൂര്‍ത്തിയായതിനെ സംബന്ധിച്ചു കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.

വിവിധ രാജ്യങ്ങളിലുള്ള ഇത്രയധികം പേര്‍ സംസ്ഥാനത്തേക്ക് ഒന്നിച്ച് വരുമ്പോള്‍ ഒരുപക്ഷെ വൈറസ് ബാധ രൂക്ഷമായേക്കാനിടയുണ്ട് . ഇത്തരമൊരു സാഹചര്യ ഉണ്ടായാല്‍ നിലവിലുള്ള സജ്ജീകരണങ്ങള്‍ മതിയോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. പ്രവാസികള്‍ എത്തിയതിന് ശേഷം ഉണ്ടായേക്കാന്‍ സാധ്യതയുള്ള വൈറസ് വ്യാപനത്തെ തടയാനുള്ള മുന്‍ കരുതലുകള്‍ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും ഉത്തരവാദിത്വമാണ്.