‘പ്രവാസികളുടെ തിരിച്ചുവരവ് വ്യാഴാഴ്ച മുതൽ’: അർഹതപ്പെട്ടവരുടെ പട്ടിക തയാറാക്കുന്നത് എംബസ്സികളെന്ന് കേന്ദ്രസർക്കാർ:

ഡൽഹി: പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതലെന്ന് കേന്ദ്രസർക്കാർ. അർഹതപ്പെട്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു.വിമാനമാർ​ഗവും കപ്പൽമാർ​ഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരിക . കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

യാത്രയ്ക്ക് മുമ്പ് അതത് രാജ്യത്ത് വച്ച്‌ തന്നെ അവരുടെ പൂര്‍ണ പരിശോധന നടത്തും. രോ​ഗം ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 14 ദിവസം കഴിയുമ്പോൾ കൊറോണ പരിശോധന നടത്തും. പരിശോധനയ്ക്കും നിരീക്ഷണത്തിനും സംസ്ഥാനസർക്കാരുകൾ സൗകര്യമൊരുക്കണം.

മടങ്ങിയെത്തുന്നവർ ആരോ​ഗ്യസേതു ആപ്പ് ഉപയോ​ഗിക്കണമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.