“അവർ ചിലവ് വഹിക്കാൻ പുറപ്പെട്ടാൽ എങ്ങനെയുണ്ടാകുമെന്നത് ആളുകൾക്കറിയാം : കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ:

തിരുവനന്തപുരം:സ്വദേശത്തേക്ക് മടങ്ങി പോവുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചെലവ് ഏറ്റെടുക്കാമെന്ന കെപിസിസിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റികൾ തൊഴിലാളികളുടെ യാത്ര ചിലവ് വഹിക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്‌ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി രംഗത്തു വന്നിരുന്നു.ഇതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

“അവർ ചിലവ് വഹിക്കാൻ പുറപ്പെട്ടാൽ എങ്ങനെ ഉണ്ടാകുമെന്നത് ആളുകൾക്കെല്ലാം നല്ല ബോധ്യമുണ്ട്. അതിലേക്കൊന്നും കടക്കാതിരിക്കുകയാണ് നല്ലത്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.എന്നാൽ കോൺഗ്രസ്സിന്റെ വെറും ‘ഷോ’ യാണ് ഈ പ്രഖ്യാപനമെന്ന് കേന്ദ്രവും മുൻപേ പ്രതികരിച്ചിരുന്നു.ഈ പ്രഖ്യാപനം വന്നതിന് ശേഷം കർണാടകയിലെ എല്ലാ തൊഴിലാളികൾക്കും ബിജെപി സൗജന്യ യാത്ര ഉറപ്പു നൽകിയിട്ടുണ്ട്.

സ്വന്തം നാടുകളിലേക്ക് മടങ്ങി പോവുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാ ചിലവ് കേന്ദ്രം വഹിക്കുമെന്നാണ് കരുതിയതെന്നും,എന്തായാലും സംസ്ഥാന സർക്കാർ ഒരു ചിലവും വഹിക്കുന്നില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ യാത്രാ ചിലവിന്റെ ഒരു ഭാഗം വഹിക്കുന്നുണ്ട്.അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചിലവുകളും കഴിഞ്ഞ 40 ദിവസമായി സംസ്ഥാനങ്ങളാണ് വഹിക്കുന്നത്