തമിഴ്​നാട്ടില്‍ നെയ്​വേലി ലിഗ്​നൈറ്റ് പ്ലാന്‍റില്‍ പൊട്ടിത്തെറി; ഏഴുപേര്‍ക്ക്​ പരിക്ക്:

തമിഴ്​നാട്ടില്‍ നെയ്​വേലി ലിഗ്​നൈറ്റ് പ്ലാന്‍റില്‍ പൊട്ടിത്തെറി; ഏഴുപേര്‍ക്ക്​ പരിക്ക്:

തമിഴ്​നാട്ടില്‍ നെയ്​വേലി ലിഗ്​നൈറ്റ് പ്ലാന്‍റില്‍ പൊട്ടിത്തെറി; ഏഴുപേര്‍ക്ക്​ പരിക്ക്:

ചെന്നൈ: നെയ്​വേലി ലിഗ്​നൈറ്റ്​ പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴുപേര്‍ക്ക്​ പരിക്കേറ്റു. നെയ്​വേലി ലിഗ്​നൈറ്റ്​ കോര്‍പറേഷന്‍ ലിമിറ്റഡ്​ കമ്പനിയിലാണ്​ അപകടം. ബോയ്​ലര്‍​ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്​ പ്രദേശത്ത്​ കനത്ത പുക നിറഞ്ഞു.പൊട്ടിത്തെറിയെ തുടര്‍ന്ന്​ പ്ലാന്‍റിലെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.കമ്പനിയുടെ രക്ഷപ്രവര്‍ത്തകരെത്തി സുരക്ഷ നടപടികള്‍ സ്വീകരിച്ചു. പൊലീസും ഫയര്‍ഫോഴ്​സും സംഭവ​സ്​ഥലത്തെത്തിയിട്ടുണ്ട്​. എന്‍.എല്‍.സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്​ഥലത്തെത്തിയിട്ടുണ്ട് .

അതേസമയം വ്യാഴാഴ്​ച വെളുപ്പിന്​ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്​ എല്‍.ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന്​ 11 പേര്‍ മരിച്ചിരുന്നു. 1000​ത്തോളം പേരെ ശ്വാസ തടസത്തെ തുടര്‍ന്ന്​ ആശുപത്രിയിലും​ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

കൂടാതെ ഛത്തീസ്​ഗഢിലെ പേപ്പര്‍ മില്ലിലും വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന്​ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.