തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം : എഴുന്നൂറോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങി:
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഒരുവാതിൽ കോട്ടയിൽ അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം.എഴുന്നൂറോളം വരുന്ന തൊഴിലാളികൾ തിരികെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.കനത്ത മഴയെ പോലും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം..ഇതുവരെയും വളരെ കുറച്ച് തൊഴിലാളികൾക്ക് മാത്രമാണ് തിരികെ പോകാനായത്.ഇതിനെ ചൊല്ലിയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
പ്രതിഷേധത്തിനിറങ്ങിയ തൊഴിലാളികൾ പോലീസിനെതിരെ കല്ലേറും നടത്തി.കല്ലേറിൽ പേട്ട സിഐക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന് .അധികം വൈകാതെ തന്നെ തിരികെ നാട്ടിലെത്തിക്കാമെന്ന് പോലീസ് വാക്കു നൽകിയതിന് ശേഷമാണ് തൊഴിലാളികൾ പിരിഞ്ഞു പോയത്.