ജമ്മു കശ്മീരില്‍ വൻ ഭീകരവേട്ട.. ഞായറാഴ്ച സൈന്യം വധിച്ചത് അഞ്ച് ഭീകരരെ:

ജമ്മു കശ്മീരില്‍ വൻ ഭീകരവേട്ട.. ഞായറാഴ്ച സൈന്യം വധിച്ചത് അഞ്ച് ഭീകരരെ:

ജമ്മു കശ്മീരില്‍ വൻ ഭീകരവേട്ട.. ഞായറാഴ്ച സൈന്യം വധിച്ചത് അഞ്ച് ഭീകരരെ:

ഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഭീകരവേട്ട തുടരുന്നു.ഞായറാഴ്ച ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15ഓളം ഭീകരരെയാണ് സൈന്യം കാലപുരിയിലെത്തിച്ചത്. ഈ വര്‍ഷം മാത്രം ഇതുവരെ 95 ഭീകരരെയാണ് വധിച്ചത് .

അടുത്തിടെയായി നടന്ന ഭീകരാക്രമണങ്ങളില്‍ ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ നിരവധി ഭീകരരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട ഭീകരിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ഫാറൂഖ് ആസാദ് നള്ളിയും ഉൾപ്പെടുന്നു.ഇതിനു പുറമെ, നിരവധി ഭീകരര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദിന്റെ മുന്‍നിര ബോംബ് നിര്‍മ്മാതാവ് ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായ് ഉള്‍പ്പെടെയുള്ള ഭീകരരെ സൈന്യം വധിച്ചിരുന്നു. ജയ്ഷെ മുഹമ്മദിന്റെ മുന്‍നിര ബോംബ് ഐഇഡി വിദഗ്ധരാണ് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ അന്ന് കൊല്ലപ്പെട്ടത്.തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കൂവിനെയും സൈന്യം വധിച്ചിരുന്നു.