ഇന്ത്യയുടെ “ബോയ്കോട്ട് ചൈന” നിലപാട് ; ചൈന ആശങ്കയിൽ:
ബെയിജിംഗ്: ഇന്ത്യയുടെ ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണ നിലപാടില്‍ ചൈനയ്ക്ക് ആശങ്ക. ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത് . ഇന്ത്യയുടെ ഈ നടപടിയില്‍ കടുത്ത ഉത്കണ്ഠയാണ് ചൈന രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചുളള കച്ചവട രീതിയാണ് ചൈനീസ് കമ്പനികള്‍ പിന്തുടരുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞതായുള്ള വാർത്ത റിപ്പോർട്ടുകൾ നൽകുന്ന സൂചന .