സിനിമാക്കാരെ കോറോണക്ക് പേടിയോ ..അതോ അവർക്ക് നിയമം ബാധകമല്ലേ..? കൺടൈൻമെൻറ് മേഖലയിൽ, ’അമ്മ’ യോഗം പ്രോട്ടോകോൾ ലംഘിച്ച്,…പോലീസെത്തി തടഞ്ഞു

സിനിമാക്കാരെ കോറോണക്ക് പേടിയോ ..അതോ അവർക്ക് നിയമം ബാധകമല്ലേ..? കൺടൈൻമെൻറ് മേഖലയിൽ, ’അമ്മ’ യോഗം പ്രോട്ടോകോൾ ലംഘിച്ച്,…പോലീസെത്തി തടഞ്ഞു

സിനിമാക്കാരെ കോറോണക്ക് പേടിയോ ..അതോ അവർക്ക് നിയമം ബാധകമല്ലേ..? കൺടൈൻമെൻറ് മേഖലയിൽ, ’അമ്മ’ യോഗം പ്രോട്ടോകോൾ ലംഘിച്ച്,…പോലീസെത്തി തടഞ്ഞു:

കൊച്ചി:മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്,കൊച്ചിയിൽ യോഗം ചേർന്നു. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോളിഡേയ് ഇൻ ഹോട്ടലിലായിരുന്നു സംഘടനയുടെ യോഗം.കോൺഗ്രസ് പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് പൊലീസ് എത്തി യോഗം നിർത്തിവയ്പ്പിച്ച് ഹോട്ടലും അടപ്പിച്ചത്.

എംഎൽഎ മാരായ ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കാനായി ഹോട്ടലിൽ എത്തിയിരുന്നു. എന്നിട്ടും പ്രോട്ടോക്കോൾ ലംഖിച്ച് യോഗം നടത്താനുള്ള തീരുമാനമായിരുന്നു എന്നാണറിവ് . പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ക്വാറന്റൈൻ ചെയ്ത ഹോട്ടൽ കൂടിയാണിത്. ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണും.ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണിനോട് ചേർന്നാണെങ്കിലും ഇതിന്റെ മുൻവശം നാഷണൽ ഹൈവേയോട് ചേർന്നാണെന്ന് കൊച്ചി മേയർ സൌമിനി ജെയിൻ പ്രതികരിച്ചു. അത് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാകൂ എന്നാണ് മേയർ പറഞ്ഞത്.

അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ യോഗത്തിൽ പങ്കെടുത്തിട്ടില്ല. ഇടവേള ബാബു, സിദ്ദിഖ്, ആസിഫ് അലി ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇതിൽ നിന്നും പ്രതിഭലിക്കുന്നത് പ്രധാനമന്ത്രിയെ വരെ ചീത്ത വിളിക്കുന്ന നടന്മാർ ഉൾപ്പെടയുള്ള ഇവർക്ക് കോവിഡിനെതിരെ രാജ്യ സുരക്ഷക്കായി ചേർന്നു നിൽക്കാ നാവില്ലെന്നാണ് ഇത് തെളിയിക്കുന്നത്.എന്താ നിയമം സാധാരണ ജനങ്ങൾക്ക് മാത്രമായുള്ളതാണോ.സിനിമാക്കാരുടെ കോവിഡ് പ്രോട്ടോക്കോൾ ലെംഖിച്ചുള്ള യോഗ വിഷയത്തിൽ ഇന്ന് കോൺഗ്രസ് എടുത്ത സമീപനം അഭിനന്ദനാര്ഹമാണെന്ന് പറയാതെ വയ്യ.