രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു:

രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു:

രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്തു:

ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തർദ്ദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനവും ചർച്ചയായതായാണ് സൂചന.

ഗാൽവനിൽ കഴിഞ്ഞ മാസം നടന്ന സംഘർഷങ്ങളിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ 43 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്ക് സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെപ്രധാനമന്ത്രിയ്യുകയും പരിക്കേറ്റ സൈനികർക്ക് ആശ്വാസം പകരുകയും ചെയ്തിരുന്നു.