സ്വര്‍ണ്ണക്കടത്ത് : സിബിഐ സംഘം കൊച്ചിയിൽ:
കൊച്ചി: തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക്ക് ബാഗേജ് ഉപയോഗിച്ച് രാജ്യത്ത് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണത്തിനായി സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി . കേസിന്റെ വിശദവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോടു സിബിഐ സംഘം ചോദിച്ചറിയുകയാണ്.
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് വിഷയത്തെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടുകയുണ്ടായി .