അയോഗ്യതയിലും അപയോഗ്യതയിലും അലങ്കാരം കാണുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നാണക്കേടാണെന്ന് ജോയ് മാത്യു:
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ. യോഗ്യതകളെക്കാള്‍, അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നാണക്കേടാണെന്ന് ജോയ്മാത്യു പറഞ്ഞു. പഠിപ്പിന്റെയും അറിവിന്റെയും സ്വയപ്രയത്‌നത്തിന്റെയും പ്രതിരൂപങ്ങളായി ഒട്ടേറെ ആളുകളുള്ള ഒരു നാട്ടില്‍, പുരോഗമന സ്വഭാവം ഉണ്ടെന്നു നടിക്കുന്ന ഒരു ഗവണ്‍മെന്റെ് സ്വപ്നയെ പോലുള്ള ആളുകളെ ഒപ്പം കൊണ്ടു നടക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഐ എസ് ആര്‍ ഒ വികസിത രാഷ്ടങ്ങള്‍ക്കു പോലും അസൂയ ജനിപ്പിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സര്‍ക്കാര്‍ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐ എസ് ആര്‍ ഒ യില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം സി ദത്തന് ഉപകാരം നല്‍കാന്‍ മികവിന്റെ തൂവലുള്ളവര്‍ ഉണ്ടായിരുന്നിട്ടും നിയോഗിക്കപ്പെട്ടത് അനധികൃത വഴിയിലൂടെ മികച്ച ജോലികള്‍ സ്വയത്തമാക്കാനും വ്യാജ കേസുകളിലൂടെ നിരപരാധികളെ കുടുക്കാനുമുള്ള വൈദഗ്ധ്യം കൈമുതലാക്കിയ സ്വപ്ന സുരേഷിനെ ആയിരുന്നു. ഇത്തരം മുതലകളെ എഴുന്നെള്ളിച്ച് കൊണ്ട് നടക്കുന്ന ഒരു ജനകീയ ഗവണ്‍മെന്റ് നൂറുശതമാനം സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണു കണക്കാക്കുന്നത്. ഒരു ശാസ്ത്രജ്ഞനെ ഇതില്‍പരം അപമാനിക്കാനുണ്ടോയെന്നും ജോയ് മാത്യു ചോദിച്ചു.ആ വ്യക്തി പത്താം ക്ലാസ് പാസായോ എന്ന തര്‍ക്കം ഈ വിഷയത്തില്‍ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളും കൊണ്ട് സര്‍ക്കാര്‍ നമ്മുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചു കളഞ്ഞു. സ്വപ്നാ സുരേഷിന്റെ യോഗ്യതകള്‍ കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസില്‍ മുഖ്യ കഥാപാത്രമായിക്കഴിഞ്ഞിരുന്നല്ലോ അവര്‍. യോഗ്യതകളെക്കാള്‍ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കോടാണെന്നും അദ്ദേഹം വ്യക്തമാക്കി.