ഫൈസൽ ഫരീദിനെതിരെ ഇന്റർപോളിനെ സമീപിച്ച് എൻ ഐ എ:
തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും പ്രവാസിയുമായ ഫൈസൽ ഫരീദിനെതിരെ നിർണ്ണായക നീക്കവുമായി എൻ ഐ എ. പ്രതിക്കെതിരെ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാൻ എൻ ഐ എ ഇന്റർപോളിനോട് ആവശ്യപ്പെട്ടതായാണ് വാർത്താ റിപോർട്ടുകൾ .
സ്വർണ്ണം കടത്ത് ബാഗേജുകൾക്ക് നയതന്ത്ര പരിഗണന കിട്ടാനായി യു എ ഇ എംബസ്സിയുടെ വ്യാജ സീലും എംബ്ലവും ഉപയോഗിച്ച് കൃത്രിമ രേഖകൾ ചമച്ചു, ഇവ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഫൈസലിന് മേൽ ആരോപിക്കപ്പെടുന്നത്.
ഇന്റർപോളിന്റെ ബ്ലൂ നോട്ടീസ് പുറത്തിറങ്ങിയാൽ പ്രതിയുടെ വ്യക്തിഗത വിവരങ്ങൾ, പ്രവർത്തനങ്ങൾ, നീക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കും. കേസിൽ ഫൈസൽ ഫരീദിനെതിരായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനായി എൻ ഐ എ ഇന്റർപോളിനെ സമീപിച്ചിരിക്കുന്നത്.courtesy BI